vm-sudheeran
വി.എം.സുധീരൻ

തിരുവനന്തപുരം: മദ്യശാലകൾ വീണ്ടും തുറന്നുപ്രവർത്തിപ്പിക്കാനുള്ള തെറ്റായ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ വി.എം. സുധീരൻ ആവശ്യപ്പെട്ടു.

കൊവിഡിനെ പ്രതിരോധിക്കുന്നതിന് സംസ്ഥാനത്തെ പ്രാപ്തമാക്കിയതിൽ മദ്യശാലകൾ അടഞ്ഞുകിടന്നത് നിർണായകമായിരുന്നു. ദുർവ്യയം ഒഴിവാക്കാനായി. കുടുംബഭദ്രതയും സമാധാനവും മെച്ചപ്പെട്ടു. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു.

മദ്യനയം കാലോചിതമായി പൊളിച്ചെഴുതി ഇന്ന് കൈവന്ന നല്ലഅന്തരീക്ഷം നിലനിറുത്താനുള്ള ജനക്ഷേമനടപടികൾ സ്വീകരിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.