pic

കോട്ടയം: കോട്ടയത്ത് ചങ്ങനാശേരിയിൽ ലോക്ക് ഡൗൺ ലംഘനം. മധുരയിൽ നിന്നുള്ള പച്ചക്കറി വണ്ടി ചങ്ങനാശേരിയിലെ കൊവിഡ് ഹോട്ട്സ്പോട്ടിൽ എത്തി. പൊലീസ് നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ടാണ് വാഹനം എത്തിയത്. രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു തൊട്ടടുത്താണ് പച്ചക്കറി ലോഡുമായി വാഹനം എത്തിയത്. മധുര സ്വദേശികളെ നിരീക്ഷണത്തിൽ ആക്കണമെന്ന ആരോ​ഗ്യവകുപ്പ് നിർദ്ദേശവും ഇവിടെ പാലിക്കപ്പെട്ടില്ലയെന്നാണ് വിവരം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു.