co

കോട്ടയം: കൊവിഡ് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട കോട്ടയം ജില്ലയിൽ മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വഴിയോരക്കച്ചവടവും ലൈസൻസില്ലാത്ത കച്ചവടവും പൂർണമായും നിരോധിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് കളക്ടർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും നിർദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് തഹസിൽദാർമാർക്ക് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ചുമതല നൽകി.