covid

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 43 എണ്ണവും കർണൂലിൽ നിന്നാണ്. ഇവിടെയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 386പേർക്കാണ് കർണൂലിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 43പേർക്ക് അസുഖം ഭേദമായി. ഒൻപതുപേർ മരിച്ചു.

ആന്ധ്രയിൽ രോഗബാധിതരുടെ എണ്ണം 1403 ആണ്. 31 പേരാണ് മരിച്ചത്. ഹരിയാനയിലെ ജാജ്ജറിൽ പുതുതായി 10 പേർക്കുകൂടി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രൺദീപ് പൂനിയ അറിയിച്ചു. ഇതിൽ ഒമ്പതുപേർ പച്ചക്കറി കച്ചവടക്കാരാണ്. ഒരാൾ ആരോഗ്യപ്രവർത്തകയും. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 18 ആയി. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്.