jasna-missing

പത്തനംതിട്ട: ജസ്‌നയെ കാണാതായ സംഭവത്തിൽ അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താൻ ആകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടി ആയ പത്തനംതിട്ട എസ്.പി കെ.ജി സൈമൺ. പോസിറ്റീവ് ആയ ചില വാർത്തകള്‍ പ്രതിക്ഷിക്കുന്നു. എന്നാല്‍ ജസ്നയെ കണ്ടെത്തി എന്നുള്ള പ്രചരണം എസ്.പി നിഷേധിച്ചു.

ഇതരസംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജസ്നയെ കണ്ടെത്തിയ തരത്തിലുള്ള വർത്തകള്‍ ശരിയല്ല. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ മാറ്റമില്ല. മൊബൈല്‍ ടവറുകൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിന് സൈബർ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിടുണ്ടെന്നും കെ.ജി സൈമൺ പറഞ്ഞു.

2018 മാർച്ച് 20നാണ് മുക്കുട്ടുതറയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു.