ആര്യനാട് :സി.പി.ഐയുടെ നേതൃത്വത്തിൽ കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി അടുക്കളക്ക് ഒരുപിടി ചീര ക്യാമ്പയിന്റെ ആര്യനാട് ലോക്കൽ കമ്മിറ്റിയിലെ ചൂഴ ബ്രാഞ്ചിൽ ആരംഭിച്ചു.ചീര,പയർ,പാവൽ,വെണ്ട തുടങ്ങി വിവിധയിനം കൃഷികൾ പാർട്ടി പ്രവർത്തകരും ,വിവിധ സംഘടന അംഗങ്ങളും ജനങ്ങളും ഏറ്റെടുക്കുകയുണ്ടായി.ചൂഴ ഏലായിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഈഞ്ചപ്പുരി സന്തുവിന്റെ അദ്ധ്യക്ഷതയിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എം.എസ്.റഷീദ്,കെ.ഹരിസുധൻ,ഈഞ്ചപ്പുരി ബാബു,ആര്യനാട് ദേവദാസൻ,പ്രമോദ്,ചന്ദ്രൻ,രാജൻ,മണിയൻ തുടങ്ങിയവർ പങ്കെടുത്തു.