ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് മരണം 26,097 ആയി ഉയർന്നു. ഇറ്റലി കഴിഞ്ഞാൽ യൂറോപ്പിൽ ഏറ്റവും കുടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ച രാജ്യമായി ബ്രിട്ടൻ മാറി. ബുധനാഴ്ച മാത്രം ബ്രിട്ടനിൽ മരിച്ചത് 765 പേരാണ്. ഇറ്റലിയിൽ ഇതുവരെ മരിച്ചത്. 27,359 പേരാണ്.
1.66 ലക്ഷം പേർക്കാണ് ബ്രിട്ടനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2.36 ലക്ഷം കേസുകൾ സ്ഥിരീകരിച്ച സ്‌പെയിനിൽ മരിച്ചത് 24,275 പേരാണ്. രോഗവ്യാപനം തടയുന്നതിലും മരണനിരക്ക് പിടിച്ചുനിറുത്തുന്നതിലും പരാജയപ്പെട്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയ സ്വന്തം പൗരന്മാരെ തിരികെയെത്തിക്കുന്നതിൽ ബ്രിട്ടൻ തുടരുന്ന നടപടികൾ ലോകമെങ്ങും അംഗീകരിച്ചിരിക്കുകയാണ്.
വിമാനസർവീസുകൾ നിലനിറുത്തിയും പ്രത്യേക വിമാനങ്ങൾ അയച്ചും 13 ലക്ഷം പൗരന്മാരെയാണ് ബ്രിട്ടീഷ് സർക്കാർ ഇതുവരെ തിരികെ എത്തിച്ചത്. ഇന്ത്യയിലേക്കു മാത്രം 35 പ്രത്യേക വിമാനങ്ങൾ അയച്ചു.