കടയ്ക്കാവൂർ: വർക്കല ഗുരുധർമ്മ പ്രചരണ സഭ വിളമ്പ്ഭാഗം പ്ളാവഴികം യൂണിറ്റ് നിർദ്ധനരായ മുസ്ലീം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്‌തു. ഗുരുധർമ്മപ്രചരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് എസ്. സുരേഷ് ബാബു വിതരണോദ്ഘാടനം നിർവഹിച്ചു.മെമ്പർ ഗോപീന്ദ്രൻ,യൂണിയൻ സെക്രട്ടറി സലിം സദാശിവൻ,ട്രഷറർ ബ്രിജിരാജ്,വൈസ് പ്രസിഡന്റ് പ്രിജു,കോർഡിനേറ്റർ സുലജകുമാരി, ബീന, സൂരജ് തുടങ്ങിയവർ പങ്കെടുത്തു.