photo

പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ ഏഴ് ഹെക്ടറോളം തരിശുഭൂമി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിയോഗ്യമാക്കും.അടുത്ത ആഴ്‌ച മുതൽ നടീൽ നടത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ തീരുമാനമായി. പച്ചക്കറികൾ,വാഴ,കിഴങ്ങുവർഗങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ നടുന്നത്. നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ്, മെമ്പർമാരായ പി.രാജീവൻ, ജി. ബിന്ദു, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നിരവധി കർഷകർ എന്നിവരും പങ്കെടുത്തു.