ദുബായ്: ഗൾഫിൽ കൊവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ട 56,114 മലയാളികളാണ് നാട്ടിലേക്ക് മടങ്ങാൻ നോർക്ക ഏർപ്പെടുത്തിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നര ലക്ഷത്തോളം മലയാളികളാണ് മൊത്തത്തിൽ നാട്ടിലെത്താൻ ബുധനാഴ്ച വരെ പേര് രജിസ്റ്റർ ചെയ്തത്. തൊഴിൽ അല്ലെങ്കിൽ താമസ വിസയിൽ എത്തിയ 2,23,624 പേരും സന്ദർശന വിസയിലെ 57,436 പേരും ആശ്രിത വിസയിലെ 20,219 പേരും ട്രാൻസിറ്റ് വിസയിലെ 691 പേരും 7,276 വിദ്യാർത്ഥികളും മറ്റുളളവരായി 11,327 പേരുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കുട്ടികൾ 9,561, മുതിർന്ന പൗരൻമാർ 10,007, ഗർഭിണികൾ 9,515, പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ 2,448, ജയിൽ മോചിതർ 748 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.