pic

എറണാകുളം: എറണാകുളത്തെ ചുള്ളിക്കല്‍ വാര്‍ഡിനെ ഹോട്ട്‍സ്‍പോട്ടില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കതൃക്കടവ് വാര്‍ഡ് മാത്രമാണ് ജില്ലയില്‍ ഇനി ഹോട്ട്‍സ്‍പോട്ടായിട്ടുള്ളത്. ഒരു കൊവിഡ് പോസിറ്റീവ് കേസ് മാത്രമാണ് എറണാകുളത്തുള്ളതെന്നും ഇയാളുടെ അസുഖം ഭേദമായി വരികയാണെന്നും മന്ത്രി അറിയിച്ചു. എയർപോർട്ടിലെ സ്ക്രീനിംഗ് മാതൃക സീപോർടിലും നടത്തുമെന്ന് മന്ത്രി അറിയിച്ചു. കടൽ മാർഗം കൂടുതൽ ആളുകൾ എത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം. ജില്ലയിൽ 714പേരാണ് ആകെ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 698 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.