money

തിരുവനന്തപുരം: കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി പിടിക്കാൻ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഗവർണർ ഒപ്പുവച്ചതോടെ പ്രാബല്യത്തിലായി. ഓരോ മാസവും ആറു ദിവസത്തെ വീതം ശമ്പളം പിടിക്കാനുള്ള ഉത്തരവ് സർക്കാർ ഇന്നലെ പുറത്തിറക്കി. 25 ശതമാനം പിടിക്കാമെങ്കിലും അഞ്ച് മാസം ആറ് ദിവസത്തെ വീതമേ പിടിക്കുന്നുള്ളൂ എന്നതിനാലാണ് പ്രത്യേക ഉത്തരവിറക്കിയത്. അഞ്ച് മാസം കൊണ്ട് 2500 കോടിയോളം രൂപ ലഭിക്കുമെന്നാണ് കരുതുന്നത്.

കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് ഹെൽത്ത് എമർജൻസി സ്പെഷ്യൽ പ്രൊവിഷൻ ഓർഡിനൻസിൽ ഗവർണർ ഇന്നലെ രാവിലെയാണ് ഒപ്പുവച്ചത്. കൊവിഡിനെ തുടർന്ന് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളത്തിൽ കുറവ് വരുത്തിയുള്ള ഓർഡിനൻസ് കൊണ്ടുവരുന്നതെന്ന് ഗവർണർക്ക് നൽകിയ കുറിപ്പിൽ സർക്കാർ വിശദീകരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഗവർണർ ഓർഡിനൻസിൽ ഉടനടി ഒപ്പിട്ടിരിക്കുന്നത്.

ശമ്പളം പിടിക്കൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് നിയമപരിരക്ഷ ഉറപ്പാക്കാനാണ് ബുധനാഴ്ച മന്ത്രിസഭായോഗം ഓർഡിനൻസ് കൊണ്ടുവന്നത്. ദുരന്തത്തിന്റെയും വലിയ ആരോഗ്യ പ്രതിസന്ധിയുടെയും സാഹചര്യത്തിൽ ജീവനക്കാരുടെ വേതനത്തിന്റെ 25 ശതമാനം കുറവ് ചെയ്യാനുള്ള ഓർഡിനൻസാണിത്.

ഓർഡിനൻസ് ബാധകമാകുന്നത്

സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഓർഡിനൻസ് ബാധകമായിരിക്കും.

തിരിച്ചു നൽകുന്നരീതി പിന്നീട്

ഏപ്രിലിലെ ആറ് ദിവസത്തേത് കഴിച്ചുള്ള ശമ്പളം നാല് (തിങ്കൾ) മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വ്യക്തമാക്കി. പിടിക്കുന്ന തുക പിന്നീട് തിരിച്ചു നൽകും. അത് പണമായാണോ അതോ പി.എഫിൽ ലയിപ്പിക്കുമോ എന്നതിൽ മൂന്ന് മാസമെങ്കിലും കഴിഞ്ഞേ വ്യക്തത വരൂ.

സെ​പ്തം​ബ​ർ​ ​ആ​ദ്യം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ആ​ഗ​സ്തി​ലെ​ ​ശ​മ്പ​ളം​ ​വ​രെ​ ​പി​ടി​ത്തം​ ​തു​ട​രും.​ ​ആ​റു​ ​ദി​വ​സ​ത്തെ​ ​ശ​മ്പ​ളം​ ​ക​ഴി​ച്ചു​ള്ള​ ​തു​ക​യാ​ണ് ​ന​ൽ​കു​ക.​ ​മ​റ്ര് ​പി​ടി​ത്ത​ങ്ങ​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ക​യ്യി​ൽ​ ​കി​ട്ടു​ന്ന​ ​ശ​മ്പ​ളം​ ​ആ​കെ​ ​ശ​മ്പ​ള​ത്തി​ന്റെ​ 40​ ​ശ​ത​മാ​ന​ത്തി​ൽ​ ​കു​റ​യാ​ത്ത​ ​വി​ധ​ത്തി​ൽ​ ​അ​ത് ​സെ​പ്തം​ബ​ർ​ ​മാ​സ​ത്തി​ലേ​ക്ക് ​നീ​ട്ടു​ന്ന​ ​സം​വി​ധാ​നം​ ​ചെ​യ്യും.

'ജീവനക്കാർക്ക് ശമ്പളത്തിന് വേണ്ടിവരുന്നത് മാസം 2500 കോടിയാണ്. കഴിഞ്ഞ മാസത്തെ ആകെ വരുമാനം 2000 കോടിയാണ്. ബാക്കി കടമെടുക്കണം"

- ധനമന്ത്രി തോമസ് ഐസക്