തൃശൂർ: തൃശ്ശൂർ പൂരം ചടങ്ങുകൾ ഒരു ആനയുടെ പുറത്ത് നടത്താൻ അനുമതി തേടിയുള്ള പാറമേക്കാവ് ദേവസ്വം ബോർഡ് ആവശ്യം ജില്ലാ ഭരണകൂടം തള്ളി. അനുമതി നൽകാനാവില്ലെന്ന് കളക്ടർ അറിയിച്ചു. അഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് നടത്താൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. തൃശൂര്‍ ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെന്നത് കൂടി ചൂണ്ടിക്കാട്ടിയായിരുന്നു ദേവസ്വം ബോർഡ് ഈ ആവശ്യം മുന്നോട്ട് വച്ചത്. തിരുവമ്പാടി വിഭാഗം ഇതുവരെ ഈ ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. അവർ ആവശ്യമുന്നയിച്ചാലും ഇതേ നടപടി തന്നെയാകും ജില്ലാ ഭരണകൂടം സ്വീകരിക്കുക.ആനപ്പുറത്ത് എഴുന്നള്ളിപ്പുണ്ടായാല്‍ ആളുകള്‍ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്നാണ് ജില്ലാ ഭരണകൂടം ആശങ്കപ്പെടുന്നത്.