മുടപുരം: മേയ് ദിനമായ ഇന്ന് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ മുഴുവൻ ആട്ടോ തൊഴിലാളികൾക്കും ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ നേതൃത്വത്തിൽ സൗജന്യ മാസ്ക് വിതരണം ചെയ്യും.മ ണ്ഡലത്തിലെ 8 ഗ്രാമ പഞ്ചായത്തുകളിലെയും അംഗീകൃത ആട്ടോ സ്റ്റാൻഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ആരോഗ്യ സുരക്ഷ മുൻകരുതലുകൾ പാലിച്ച് അതാത് സ്റ്റാൻഡുകളിലെത്തി മാസ്ക് ഏറ്റുവാങ്ങണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് അറിയിച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിൽ രാവിലെ 9നാണ് ഉദ്‌ഘാടനം.