മുടപുരം:ചിറയിൻകീഴ് മണ്ഡലത്തിൽ 'തുപ്പല്ലേ തോറ്റുപോകും' സന്ദേശവുമായി ബ്രേക്ക്‌ ദ ചെയിൻ രണ്ടാം ഘട്ട കാമ്പയിൻ ആരംഭിച്ചു. മംഗലപുരത്ത് ഡെപ്യുട്ടി സ്‌പീക്കർ വി.ശശി ഉദ്‌ഘാടനം ചെയ്‌തു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്,സാമൂഹിക നീതി വകുപ്പ്, സാമൂഹിക സുരക്ഷ മിഷൻ, ആരോഗ്യ കേരളം എന്നീ വകുപ്പുകൾ ചേർന്നാണ്‌ പ്രചരണം.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വേങ്ങോട് മധു,വികസന കാര്യ ചെയർമാൻ മംഗലപുരം ഷാഫി,ആരോഗ്യ കാര്യ ചെയർമാൻ വേണുഗോപാലൻ നായർ,ക്ഷേമ കാര്യ ചെയർപേഴ്‌സൺ എസ്.ജയ,മെമ്പർമാരായ വി.അജികുമാർ,എം.ഷാനവാസ്‌, സി.ജയ്മോൻ,എം.എസ്.ഉദയകുമാരി,സിന്ധു സി.പി,എസ്.ആർ.കവിത,ലളിതാംബിക,തങ്കച്ചി ജഗന്നിവാസൻ,ജി.എൻ ഹരികുമാർ,മെഡിക്കൽ ഓഫീസർ ഡോ.മിനി പി.മണി എന്നിവർ പങ്കെടുത്തു.