red-velvet-cake

രുചികരമായ കേക്ക് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കേക്കുകളിൽ പ്രധാനിയും ആവശ്യക്കാരേറെയുള്ളതുമായ റെഡ് വെൽവറ്റ് കേക്ക് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങൾ

1. മൈദ - 1 ½ കപ്പ്
2.കൊക്കോ പൗഡർ - 1 ടേബിള്‍സ്പൂൺ
3.ബേക്കിംഗ് പൗഡർ - 1 സ്പൂൺ
4.ബേക്കിംഗ് സോഡ - ½ സ്പൂൺ
5.ഉപ്പ് - ഒരു നുള്ള്

6. സൺ ഫ്ളവർ ഓയിൽ - ¾ cup
7. പഞ്ചസാര - 1 കപ്പ്
8. മുട്ട - 3
9. വാനില എസൻസ് - 1 സ്പൂണ്‍
10. ബട്ടർ മിൽക്ക് - ½ കപ്പ്
11. റെഡ് കളർ - 2 സ്പൂൺ
12. കണ്ടൻസ്ഡ് മിൽക്ക് (ആവശ്യമെങ്കില്‍) -1 സ്പൂൺ

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം - 3കപ്പ്
ചീസ് - 1 കപ്പ്
പഞ്ചസാര പൊടിച്ചത് - 2 കപ്പ്

പാകം ചെയ്യുന്ന വിധം

(പ്രീഹീറ്റ് ഓവൻ 180 ഡിഗ്രിയിൽ 20 മിനിറ്റ്)

1 . പാൽ : ½ കപ്പ്

2 .വിനാഗിരി അല്ലെങ്കിൽ ലെമൺ ജ്യൂസ് : 1 ടേബിൾ സ്പൂൺ നാരങ്ങ നീരും പാലും നല്ലത് പോലെ യോജിപ്പിച്ച് 10 മിനിറ്റു വെയ്ക്കുക.

1 . 1 -5 ചേരുവകൾ നല്ലത് പോലെ അരിച്ചെടുക്കുക.
2 . എണ്ണ, പഞ്ചസാര, മുട്ട, വനില എസൻസ്, കണ്ടൻസ്ഡ് മിൽക്ക് എന്നിവ ചേർത്തു നന്നായി ബീറ്റ് ചെയ്യുക.
3 . ഇതിലേക്കു അരിച്ചു വെച്ച പൊടികളും ബട്ടർ മിൽക്കും റെഡ് കളറും ചേർത്ത് യോജിപ്പിച്ചാൽ കേക്കിനുള്ള മാവ് റെഡിയായി.

ഫ്രോസ്റ്റിങ് :

വിപ്പിങ് ക്രീം, ചീസ്, പഞ്ചസാര പൊടിച്ചതും ചേർത്ത് നല്ലതു പോലെ ബീറ്റ് ചെയ്യുക. ക്രീം ആവുന്നത് വരെ ബീറ്റ് ചെയ്യണം. ഈ ക്രീം ഉപയോഗിച്ച് കേക്ക് അലങ്കരിക്കാം.