തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പ് നിലവിലെ വാർഡുകളുടെ അടിസ്ഥാനത്തിൽ നടത്താനുള്ള കേരള പഞ്ചായത്തിരാജ്, മുനിസിപ്പൽ ഭേദഗതി ഓർഡിനൻസുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു.
2011ലെ സെൻസസ് അടിസ്ഥാനമാക്കി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വാർഡുകളുടെ എണ്ണം ഒന്നുവീതം കൂട്ടാൻ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. അതുപ്രകാരമുള്ള വാർഡ് വിഭജനം ഒഴിവാക്കി തിരഞ്ഞെടുപ്പ് നടത്താനാണ് പുതിയ ഓർഡിനൻസ്. 2015ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലാവും ഒക്ടോബറിലെ തിരഞ്ഞെടുപ്പ്.
മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളിൽ 30 ശതമാനം വീതം ഒരു വർഷത്തേക്ക് വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസും ഗവർണർ അംഗീകരിച്ചു.