തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായത്തിനുള്ള അപേക്ഷതീയതി മേയ് മാസം അഞ്ച് വരെ നീട്ടി. അർഹരായ പലർക്കും അപേക്ഷിക്കാൻ സാധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് തീയതി നീട്ടിയത്. www.norkaroots.org വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
2020 ജനുവരി ഒന്നിനോ അതിനുശേഷമോ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുകയും ലോക്ക്ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് മടങ്ങിപോകാൻ കഴിയാത്തവർക്കും ഈ കാലയളവിൽ വിസാകാലാവധി കഴിഞ്ഞവർക്കുമാണ് ധനസഹായം ലഭിക്കുക. അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണമെത്തുന്നത്. വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org യിൽ ലഭ്യമാണ്.