om

മസ്‌ക്കറ്റ്: ഒമാനിൽ 74 പേർക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 35 വിദേശികൾക്കും 39 സ്വദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,348 ആയി. രോഗമുക്തി നേടിയവർ 495 ആയി. 10 പേർ മരിച്ചു.

കുവൈറ്റിൽ ഇന്ന് 150 പേർ കൂടി കൊവിഡ് മുക്തിരായതായി ആരോഗ്യമന്ത്രി ഡോ.ബാസൽ അൽ സബാഹ് അറിയിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 1539 ആയതായി അദ്ദേഹം വ്യക്തമാക്കി. അവശ്യമായ ലാബ് ടെസ്റ്റുകളും വിശകലനങ്ങളും നടത്തിയാണ് രോഗമുക്തി നേടിയവരെ തിരിച്ചറിഞ്ഞത്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇവിടെ ഡിസ്ചാർജ്ജ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.