kk-shylaja
kk shylaja

തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷ് ജീവനക്കാരുടെ ഓണറേറിയം വർദ്ധിപ്പിച്ച് ഉത്തരവായതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ക്രഷ് വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 3,000 ത്തിൽ നിന്ന് 4,000 രൂപയായും ഹെൽപ്പർമാരുടേത് 1,500 ൽ നിന്ന് 2,000 രൂപയായുമാണ് വർദ്ധിപ്പിച്ചത്.

ഓണറേറിയത്തിന്റെ 60 ശതമാനമാണ് കേന്ദ്രത്തിൽ നിന്നു ലഭിക്കുന്നത്. ഇപ്പോൾ വർദ്ധിപ്പിച്ച മുഴുവൻ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്. ഇതിനായി പ്രതിവർഷം 86.22 ലക്ഷം രൂപയുടെ അധികബാദ്ധ്യതയാണ് സർക്കാരിനുണ്ടാകുന്നത്.