pic

വയനാട്: ജില്ലയിൽ ഈ വർഷം കുരങ്ങുപനി സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി.കുരങ്ങുപനി ബാധിച്ച് മൂന്നു പേർ മരിച്ചതായും ഔദ്യോ​ഗിക സ്ഥിരീകരണമുണ്ടായി. ചികിത്സയിൽ കഴിയുന്ന നാലുപേർക്ക് രോഗം ഉണ്ടെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച തിരുനെല്ലി ബേ​ഗൂർ കാളികൊല്ലി കോളനിയിലെ കേളുവിന്റെ മരണകാരണം കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മൂന്നു പേർ രോ​ഗം ബാധിച്ച് മരിച്ചതായി ഔദ്യോ​ഗിക സ്ഥിരീകരണം വന്നത്.


ഇതാേടെ ജില്ലയിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടം ഊർജിതമാക്കിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ പനിബാധിത മേഖലയിലുള്ളവർ കാട്ടിനുളളിലേക്ക് പോകുന്നത് കർശനമായി വിലക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. പ്രതിരോധ നടപടികൾക്കായി മാനന്തവാടി സബ്കളക്ടറുടെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറക്കും.