mammootty

എന്റെ ആദ്യ ഹിന്ദിച്ചിത്രമായ ധർത്തിപുത്രിൽ ഋഷികപൂർ ഉപനായകനായിരുന്നു. എഴുപതുകളിലെ ഏറ്റവും വലിയ റൊമാന്റിക് ഐക്കണായ അദ്ദേഹത്തിന്റെ ഒരു ആരാധകനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെ സിനിമകൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചിട്ടുണ്ട്. കപൂർ തലമുറയിൽ അദ്ദേഹത്തിന് മുൻപും പിൻപും ഉള്ളവരിൽ എന്റെ ഫേവറൈറ്റ് അദ്ദേഹമായിരുന്നു. പ്രണയ നായകനിൽ നിന്ന് മികച്ച പ്രകടനങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ഒരഭിനേതാവിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. കപൂർ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.