ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മുകുൾ വാസ്നികിനെ മദ്ധ്യപ്രദേശിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി നിയമിച്ചു. നിലവിൽ കേരളം,തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയുളള മുകുൾ വാസ്നിക്കിന് അധിക ചുമതലയായാണ് മദ്ധ്യപ്രദേശിൻെറ ചാർജ് നൽകുന്നതെന്ന് സംഘടനചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. മദ്ധ്യപ്രദേശ് ചുമതല വഹിച്ചിരുന്ന ജനറൽ സെക്രട്ടറി ദീപക് ബാബറിയ അനാരോഗ്യം കാരണം സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് മുകുളിൻെറ നിയമനം.