pic

കാസർകോട്: കാസർകോട് കൊവിഡ് സ്ഥിരീകരിച്ച മാദ്ധ്യമ പ്രവർത്തകൻെറ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദീനും. ഈ മാസം പതിനെട്ടിനാണ് മാധ്യമപ്രവർത്തകൻ എം.എൽ.എയെ സന്ദർശിച്ചത്.ഇതോടെ എം.എൽ.എയും നിരീക്ഷണത്തിലായി. ഇന്നലെയാണ് കാസർകോട് ദൃശ്യമാദ്ധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ച കാര്യം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്.സംസ്ഥാനത്ത് ആദ്യമായാണ് ഒരു മാദ്ധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചത്.