ഹൃദയഭേദകമായിരുന്നു ഋഷികപൂർ എന്ന ഇതിഹാസ താരത്തിന്റെ വിയോഗ വാർത്ത. ഒരു തലമുറയെ പ്രണയിക്കാൻ പഠിപ്പിച്ച ഒരുപക്ഷേ തലമുറകൾ ആവർത്തിച്ച് കാണാനിഷ്ടപ്പെടുന്ന പ്രണയ സിനിമകളിലെ നായകൻ. പ്രായം കടന്നപ്പോൾ അദ്ദേഹം ക്യാരക്ടർ വേഷങ്ങളിലേക്ക് കൂടുമാറി. അപ്പോഴും തന്നിലെ നടനിലെ മുദ്ര അതിലൊക്കെ പതിപ്പിക്കാൻ അദ്ദേഹത്തിനായി. ബോബിയെന്ന ക്ളാസിക്കിലെ ആ നിഷ്‌കളങ്ക മുഖം ആർക്കാണ് മറക്കാനാകുക.?