തിരുവനന്തപുരം: നാടൻ പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വിപണനത്തിനായി ജില്ലയിൽ ഫാം ഗ്രീൻസിന്റെ ആദ്യ കേന്ദ്രം കൈതമുക്കിൽ ഇന്ന് ഒൻപത് മണിക്ക് മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ സ്വസ്തി ഫൗണ്ടേഷൻ. ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻസസ്ട്രീസ് തിരുവനന്തപുരം,​ഐ.എം.എ തിരുവനന്തപുരം ആസോസിയേഷൻ ഒഫ് അഗ്രിക്കൾചർ ഓഫീസേഴ്സ് കേരള, നർമ്മദ ഷോപ്പിംഗ് കോംപ്ളെക്സ്,​ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, അഗ്രികൾചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ, ബി ഹബ്, യുണൈറ്റഡ് ഷിറ്ററിയോ കരാട്ടെ അസോസിയേഷൻ എന്നീ കൂട്ടായ്മകൾ ചേർന്നാണ് ഫാം ഗ്രീൻസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ 12 മണി വരെയാണ് ഫാം ഗ്രീൻസ് കേന്ദ്രങ്ങളുടെ പ്രവർത്തനം. ശനിയാഴ്ച നർമ്മദാ ഷോപ്പിംഗ് കോംപ്ലക്‌സ്,​ ഞായറാഴ്ച എസ്.എം.ആർ.വി സ്‌കൂൾ കരമന എന്നിവിടങ്ങളിലും ഫാം ഗ്രീൻസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു.