cm-pinarayi-vijayan-

തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേയ്ക്ക് മടക്കയാത്ര അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ ,അവർക്കിടയിലെ ധൃതിയും സംഘർഷങ്ങളും തടയാൻ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇതുസംബന്ധിച്ച നിർദ്ദേശം ജില്ലാ പൊലീസ്‌ മേധാവിമാർക്ക് നൽകി.


മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ സർക്കാർ ഉടൻ ഏർപ്പെടുത്തുമെന്നും ,അതിനായി ഏതാനും ദിവസം കാത്തിരിക്കണമെന്നും അതിഥി തൊഴിലാളികളെ ബോധ്യപ്പെടുത്തും. ഇതിനായി മ​റ്റ് വകുപ്പുകളുടെ സേവനവും തേടും. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി.