corona-virus

തിരുവനന്തപുരം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 954 പേർക്കെതിരെ കേസെടുത്തതായി ഡി.ജി.പി ലോക് നാഥ് ബെഹ്റ അറിയിച്ചു. ലോക്ക് ഡൗൺ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്താകെ 4309 പേർക്കെതിരെ കേസെടുത്തു. 4071 പേർ അറസ്റ്റിലായി. 2740 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ കേസും (539) അറസ്റ്റും (553) ഉണ്ടായത്.

കേസുകൾ

(ക്രമം:കേസ്, അറസ്റ്റ്, കസ്​റ്റഡി വാഹനം)

തിരുവനന്തപുരം സി​റ്റി: 130, 138, 118
തിരുവനന്തപുരം റൂറൽ: 539, 553, 362
കൊല്ലം സി​റ്റി: 309, 311, 202
കൊല്ലം റൂറൽ: 375, 375, 348
പത്തനംതിട്ട: 426, 443, 370
ആലപ്പുഴ: 183, 199, 120
കോട്ടയം: 178, 198, 48
ഇടുക്കി: 501, 218, 59
എറണാകുളം സി​റ്റി: 82, 99, 62
എറണാകുളം റൂറൽ: 236, 175, 113
തൃശൂർ സി​റ്റി: 248, 265, 177
തൃശൂർ റൂറൽ: 245, 268, 189
പാലക്കാട് : 194, 240, 129
മലപ്പുറം: 195, 243, 127
കോഴിക്കോട് സി​റ്റി: 146, 146, 118
കോഴിക്കോട് റൂറൽ: 116, 20, 79
വയനാട് : 74, 16, 54
കണ്ണൂർ: 99, 115, 46
കാസർകോട്: 33, 49, 19