നെടുമങ്ങാട്:ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നെടുമങ്ങാട് ഡിവൈ.എസ്.പി ഓഫീസിനു മുന്നിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.എസ്. അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നെട്ടിറച്ചിറ ജയൻ,അഡ്വ.എൻ.ബാജി,വട്ടപ്പാറ ചന്ദ്രൻ,സെയ്ദലി കായ്പാടി,ടി.അർജുനൻ,കെ.ജെ.ബിനു തുടങ്ങിയവർ സംസാരിച്ചു.