തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായി ബാധിച്ച മാദ്ധ്യമങ്ങൾക്ക് പരമാവധി പിന്തുണ നൽകാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി, മാദ്ധ്യമങ്ങൾക്ക് നൽകാനുള്ള പരസ്യ കുടിശ്ശികയിനത്തിൽ 53 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് പി.ആർ.ഡി വഴി വിതരണം ചെയ്യും.പ്രതിസന്ധി കാരണം മാദ്ധ്യമസ്ഥാപനങ്ങളിൽ ആർക്കും തൊഴിൽ നഷ്ടപ്പെടരുത്. എല്ലാ രംഗത്തും ഇതുതന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.