തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തും തൊഴിലാളികൾ കടുത്ത പരീക്ഷണം നേരിടുന്ന ഘട്ടത്തിൽ ദുരിതം നേരിടുന്ന തൊഴിലാളി വർഗത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലാളികൾക്ക് കൊവിഡ് പ്രതിസന്ധി മറികടക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ മേയ് ദിനസന്ദേശം നൽകവേ മുഖ്യമന്ത്രി പറഞ്ഞു.