governor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് മേയ് ദിനാശംസകൾ നേർന്നു. ' അദ്ധ്വാനശീലവും തൊഴിലിനോടുള്ള നിഷ്ഠയും കൊണ്ട് സംസ്ഥാനത്തിന്റെയും ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളുടെയും പുരോഗതിക്ക് കനപ്പെട്ട സംഭാവന നൽകുന്ന കേരളീയർക്ക് മേയ് ദിനാശംസകൾ. ഐക്യത്തിലൂടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തൊഴിൽ മേഖലയെ ആരോഗ്യപരവും സുരക്ഷിതവുമാക്കുന്നതിലും ഏവർക്കും മഹനീയ വിജയം ആശംസിക്കുന്നു'- സന്ദേശത്തിൽ ഗവർണർ പറഞ്ഞു.