തിരുവനന്തപുരം : സംസ്ഥാനത്ത് പുതിയ നാല് സ്ഥലങ്ങൾ കൂട്ടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി (ജില്ലാ ഭരണകൂടും നിശ്ചയിക്കുന്ന ഡിവിഷനുകൾ) കൊല്ലത്ത് ഓച്ചിറ, തൃക്കോവിൽവട്ടം, കോട്ടയത്ത് ഉദയനാപുരം എന്നിവയാണിത്.അതേസമയം, ഹോട്ട്സ്‌പോട്ടുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി ബുധനാഴ്ച 102 സ്ഥലങ്ങൾ ഹോട്ട് സ്‌പോട്ടിലായിരുന്നു. ഇന്നലെ അത് 70ആയി ചുരുങ്ങി.
മാസ്ക് ധരിച്ച്
മുഖ്യമന്ത്രി, മന്ത്രിമാർ
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് നിർബന്ധമാക്കിയതിന് പിന്നാലെ, മുഖ്യമന്ത്രിയും മന്ത്രിമാരും .മാസക് ധരിച്ചാണ് ഇന്നലെ വാർത്താസമ്മേളനത്തിനെത്തിയത്.
തൂവെള്ള നിറത്തിലുള്ള ഷാളാണ് മുഖ്യമന്ത്രി ഉപയോഗിച്ചത്. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും, കെ.കെ.ശൈലജയും, ചീഫ് സെക്രട്ടറി ടോം ജോസും, ഇവർക്കൊപ്പമുള്ള ജീവനക്കാരും മാസ്ക് ധരിച്ചിരുന്നു.