തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നേരിയ അശ്രദ്ധ പോലും ആരെയും രോഗബാധിതനാക്കും. പൊലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. പല സ്ഥലങ്ങളിലും നിർദ്ദേശങ്ങൾ ലംഘിച്ച് കൂട്ടം കൂടുന്നു. മത്സ്യലേലം പാടില്ലാത്തതിനാലാണ് ഫിഷറീസ് വകുപ്പ് ബദൽ സംവിധാനങ്ങൾ ഒരുക്കിയത്. വിഴിഞ്ഞം കടപ്പുറത്ത് മത്സ്യലേലം നടന്നു. മലപ്പുറത്ത് അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് കൂട്ടമായി പുറത്തിറക്കി. ഇത്തരം കാര്യങ്ങൾ അനുവദിക്കാനാകില്ല. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുമ്പോൾ. പൊലീസിന് ചിലപ്പോൾ പരുഷമായി പെരുമാറേണ്ടി വരും അതിൽ വിഷമിച്ചിട്ടു കാര്യമില്ല. എന്നാൽ, സാഹചര്യം ഒരിക്കലും കൈയ്യാങ്കളിയിലേക്ക് പോകരുതെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്..