തിരുവനന്തപുരം: നഗരത്തിൽ കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പൊലീസ് പരിശോധന കർശനമായി തുടരുന്നു. ഇന്നലെ ലോക്ക് ഡൗൺ ലംഘനം നടത്തിയ 247 പേർക്കെതിരെ കേസെടുത്തു. 157 വാഹനങ്ങളും പിടിച്ചെടുത്തു. ഇരട്ടയക്ക രജിസ്‌ട്രേഷൻ നമ്പരിൽ അവസാനിക്കുന്ന വാഹനങ്ങളേ നിരത്തിലിറങ്ങാവൂ എന്ന നിർദ്ദേശം അവഗണിച്ച 120 വാഹന ഉടമകൾക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 90 പേർക്കെതിരെ ഇന്നലെ കേസെടുത്തു. അനാവശ്യയാത്ര ചെയ്ത 27 പേർക്കെതിരെയും കേസെടുത്തു. നഗരത്തിലെ ഹോട്ട്സ്‌പോട്ടുകളായ അമ്പലത്തറ, കളിപ്പാൻകുളം വാർഡുകളിൽ അതിർത്തി പരിശോധന കേന്ദ്രങ്ങൾ ഏർപ്പെടുത്തിയുള്ള കർശന പരിശോധന തുടരുകയാണ്.