തിരുവനന്തപുരം:ലോക്ക് ഡൗൺ ലംഘനം നടത്തിയതിന് 539 കേ​സു​ക​ളി​ലാ​യി 553 പേ​രെ അ​റ​സ്റ്റ് ചെ​യ്തതായും 362 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തതായും റൂറൽ എസ്.പി ബി.അ​ശോ​കൻ അറിയിച്ചു. ലോക്ക് ഡൗണിൽ ആകെ രജിസ്റ്റർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 7,434 ആയി. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തിന് വർക്ക​ല​യി​ൽ 30, വെ​ഞ്ഞാ​റ​മൂട്ടിൽ 44, നെ​ടു​മ​ങ്ങാ​ട്ട് 29, ബാ​ല​രാ​മ​പു​ര​ത്ത് 30, കി​ളി​മാ​നൂ​രിൽ 26, നെ​യ്യാറ്റിൻകര 25 പേർക്കെതിരെ കേസെടുത്തു. വ​ർ​ക്ക​ല എം.ജി കോ​ള​നി​യിൽ വ്യാ​ജ​വാറ്റ് നടത്തിയ സു​ഭാ​ഷ്, രാ​ജേ​ഷ്, ഗോ​പി, സോ​മ​ൻ,അ​ജി എ​ന്നി​വ​രെ 4 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി അ​റ​സ്റ്റ് ചെ​യ്തു.18 ബോ​ർ‌ഡർ ചെ​ക്കിം​ഗ് പോ​യി​ന്റു​ക​ളി​ലും ശ​ക്ത​മാ​യ വാ​ഹ​ന പ​രി​ശോ​ധ​ന​ നടത്തുന്നുണ്ട്. തി​രു​വ​ന​ന്ത​പു​രം സി​റ്റി പൊ​ലീ​സു​മാ​യി ചേ​ർ​ന്ന് വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​നാവാത്ത 1500​ പേർക്ക് ഭ​ക്ഷ​ണപ്പൊ​തി​കളും മരുന്നും എത്തിക്കുന്നു.