മാനന്തവാടി: മാനന്തവാടി മൈസൂർ റോഡിൽ ചെറ്റപ്പാലത്ത് വെച്ച് പിക്ക് അപ്പ് ജീപ്പുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇരിട്ടി ഇരിക്കൂർ സ്വദേശി മർഷൂദ്, കർണ്ണാടക സ്വദേശി നാഗരാജ് എന്നിവർക്കാണ് പരിക്കേറ്റത്. കർണ്ണാടകയിൽ നിന്ന് പച്ചക്കറിയുമായി ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ജീപ്പും, പച്ചക്കറിയിറക്കിയ ശേഷം ഹാന്റ് പോസ്റ്റിലേക്ക് പോവുകയായിരുന്ന മറ്റൊരു ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.
മാനന്തവാടി ഫയർഫോഴ്‌സ് യൂണിറ്റെത്തിയാണ് പരിക്കേറ്റ മർഷൂദിനെ പുറത്തെടുത്തത്. ഇരുവരേയും വിൻസെന്റ് ഗിരി ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.