മാനന്തവാടി: മാനന്തവാടി നഗരസഭയിലെ വിൻസെന്റ് ഗിരി റേഷൻ കടയിലെ റേഷൻ വിതരണത്തിലെ അപാകതയുമായി ബന്ധപ്പെടുത്തി ഡിവിഷൻ കൗൺസിലർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കൂടി വ്യാജ പ്രചാരണം നടത്തിയതിന് രണ്ടു പേർക്കെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു. വരടിമൂല സ്വദേശികളായ മങ്കരത്താഴെ രജനീഷ്, തച്ചനാൽ ജോബിഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കൗൺസിലർ ഷീജ ഫ്രാൻസിസിന്റെ പരാതി പ്രകാരം സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് കേസ്.