fire
ഫയർഫോഴ്സ് ജീവനക്കാർ മരം മുറിച്ച് മാറ്റുന്നു

വൈത്തിരി: വഴി​യി​ൽ മരം വീണ് കുടുങ്ങിപ്പോയ റിസോർട്ട് ജീവനക്കാരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെടുത്തി. ലോക്ക്ഡൗണിൽ റിസോർട്ടിനകത്ത് താമസിച്ചിരുന്ന നിലമ്പൂർ സ്വദേശികളായ ഗ്രീൻ മാജിക് റിസോർട്ട് ജീവനക്കാരെയാണ് രക്ഷപ്പെടുത്തിയത്.

ഇവർ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ വൈത്തിരിയിലേക്ക് വരാനാവാതെ കുടുങ്ങി കിടക്കുകയായിരുന്നു. ഈ വിവരം കൽപ്പറ്റ അഗ്‌നിരക്ഷ നിലയത്തിൽ അറിയിച്ചു. ഉടൻ തന്നെ സേന അവിടെ എത്തി ഗതാഗതത്തിനു തടസം സൃഷ്ട്ടിച്ച് കടപുഴകി വീണ വൻമരം മുറിച്ചു മാറ്റി.

വൈത്തിരി കാടിനോട് ചേർന്ന റിസോർട്ടിലേക്ക് വന്യമൃഗശല്യം ഉള്ള വഴിയേ ആണ് പോവേണ്ടത്. സേനയുടെ വേഗത്തിലുള്ള ഇടപെടൽ ഇവരെ അപകടത്തിൽ നിന്ന് രക്ഷിക്കാനായി.
കൽപ്പറ്റ അഗ്‌നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ കെ.എം.ജോമി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.പി.രാമചന്ദ്രൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.എം.അനിൽ, ഫയർ ഓഫീസർമാരായ എം.പി.ധനീഷ്‌കുമാർ, സുനി ജോർജ്, ഇ.എ.ജയൻ, വി.എം.അരുൺ, പി.ആർ.മിഥുൻ, ഹോം ഗാർഡ് കെ.ശിവദാസൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.