കൽപ്പറ്റ: കൊവിഡ് 19 സമൂഹവ്യാപനം തടയാൻ ജാഗ്രത പുലർത്തുന്നതിനൊപ്പം വീടുകൾ മാലിന്യമുക്തമാക്കുന്നതിനുള്ള ശുചിത്വ മാർഗങ്ങൾ ഓർമ്മിപ്പിക്കാൻ ഹരിതകേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. 13ന് വൈകിട്ട് മൂന്നു മണി മുതൽ നാലര വരെയാണ് ഫേസ്ബുക്ക് ലൈവ്. ഉറവിടമാലിന്യ സംസ്‌കരണം, വ്യക്തി ശുചിത്വം, പൊതു ശുചിത്വം, ശുചിത്വം സംബന്ധിച്ച പുതിയ മനോഭാവവും ശീലങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ഹരിതകേരളം മിഷനിലെയും ശുചിത്വ മിഷനിലെയും വിദഗ്ദ്ധർ സംശയ നിവാരണം നടത്തും. ഹരിതകേരള മിഷന്റെ ഫേസ്ബുക്ക് പേജ് സന്ദർശിച്ചാൽ ലൈവ് കാണാനാകും. ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ലൈവ് പരിപാടിയിൽ പങ്കെടുക്കും.
കൊവിഡ് വ്യാപനത്തെത്തുടർന്ന് വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം ഭാഗികമായി നിലച്ച സാഹചര്യത്തിൽ, ഉപയോഗിച്ച മാസ്‌കുകളും കൈയ്യുറകളും മറ്റു പാഴ്‌വസ്തുക്കളുമെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിലായിരിക്കും ഊന്നൽ.