house
കാറ്റിൽ എരുമത്തെരുവ് ബൈപ്പാസിൽ ഉണ്ണികൃഷ്ണന്റെ വീടിന്റെ മേൽക്കൂര പാറിപ്പോയ നിലയിൽ

മാനന്തവാടി: വേനൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ ജില്ലയിൽ പലയിടത്തും കനത്ത നാശനഷ്ടം. മാനന്തവാടിയിലും സമീപപ്രദേശങ്ങളിലും രാത്രിയോടെയുണ്ടായ വേനൽ മഴയ്ക്കിടെ നിരവധി വീടുകളുടെ മേൽക്കൂര പാറിപ്പോയി. മരം വീണ് വീടുകൾ ഭാഗികമായി തകർന്നു. വാഴ അടക്കമുള്ള കൃഷിയ്ക്കും കാര്യമായ നാശമുണ്ടായി. ഇടിമിന്നലിൽ ചിലയിടങ്ങളിൽ ഇലട്രോണിക് ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുമുണ്ട്.

എരുമത്തെരുവ് ബൈപ്പാസിലെ കൂനാർവയൽ ഉണ്ണികൃഷ്ണന്റെ (മണി) വീടിന്റെ മേൽക്കുര പൂർണമായും തകർന്നു. താഴെ കണിയാരം പട്ടർമഠത്തിൽ ബേബിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നു. ഈ ഷീറ്റുകൾ വീണ് അയൽപക്കത്തെ കളരിക്കൽ ഉമേഷിന്റെ വീടിന് നാശനഷ്ടം സംഭവിച്ചു. കണിയാരം, അഞ്ചാം മൈൽ അടക്കമുള്ള പ്രദേശത്ത് കാറ്റിൽ വഴിയോരത്തെ മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണു. മാനന്തവാടി, തവിഞ്ഞാൽ, തലപ്പുഴ പ്രദേശങ്ങളിലാണ് കൃഷിനാശം കൂടുതലും.