അമ്പലവയൽ: ഊമയായ ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ കോളനിയിലെ യുവതിയുടെ ഭർത്താവ് മുനീറിനെ (34) അമ്പലവയൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അറസ്റ്റ്.
കുട്ടിയുടെ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെ തുടർന്ന് യുവാവിനെ വൈകാതെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം എത്തിച്ചതിനു പിറകെ തെളിവെടുപ്പിനു പ്രതിയെ കോളനിയിൽ കൊണ്ടുവന്നപ്പോൾ സംഭവസ്ഥലത്ത് പ്രതിയെ കണ്ടിരുന്നതായി ബന്ധുക്കൾ വീണ്ടും മൊഴി നൽകി. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.