കാട്ടിക്കുളം:വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം വയനാട് വിജിലൻസ് സി.ഐ പി.എൽ ഷൈജുവും സംഘവും കാട്ടിക്കുളം മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ മദ്യവും, പണവും, രേഖകളും പിടിച്ചെടുത്തു. കർണ്ണാടക നിർമ്മിത 180 മില്ലി വിദേശമദ്യവും, രേഖകളില്ലാതെ സൂക്ഷിച്ച എണ്ണൂറോളം രൂപയും, നിയമപരമല്ലാതെ പിടിച്ചു വെച്ച ആർ.സി ബുക്കുകളും, ്രൈഡവിംഗ് ലൈസൻസുകളും പരിശോധനയിൽ കണ്ടെത്തി. കൂടാതെ കഴിഞ്ഞ ഡിസംബർ മുതൽ വാഹന പരിശോധന റിപ്പോർട്ടുകളടക്കം ആർ.ടി.ഒയ്ക്ക് കൈമാറിയിട്ടില്ലെന്ന വീഴ്ചയും കണ്ടെത്തി.കഴിഞ്ഞ ദിവസം രാത്രി ഒരു ലോറി ഡ്രൈവറെ ചെക്‌പോസ്റ്റിലെ അസിസ്റ്റന്റ് എംവിഐ മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.ഇത് കളക്ടറുടെ ശ്രദ്ധയിൽപെടുകയും ഇതിനെ തുടർന്ന് കളക്ടർ പരിശോധനയ്ക്ക് നിർദ്ദേശം നൽകുകയായിരുന്നുവെന്നാണ് സൂചന.മദ്യം കണ്ടെത്തിയതമായി ബന്ധപ്പെട്ട് എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുനെല്ലി സി.ഐ രഞ്ജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.