കൽപ്പറ്റ: ലോക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ വ്യാപാരികൾക്ക് സഹായങ്ങൾ നൽകാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും വാറ്റ് കുടിശ്ശികയുടെ പേരിൽ വ്യാപാരികൾക്ക് നോട്ടീസ് അയക്കുന്നതിനെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ലോക് ഡൗണിന്റെ. പശ്ചാത്തലത്തിൽ അഞ്ചിൽ താഴെ ആളുകളാണ് സാമൂഹിക അകലം പാലിച്ച് ഉപവാസമിരുന്നത്.
വിവിധ യൂണിറ്റുകളിലായി നടത്തിയ സമരത്തിന് ജില്ലാ ഭാരവാഹികളായ കെ.കെ. വാസുദേവൻ, ഒ.വി.വർഗീസ്, ഇ.ഹെദ്രു, ജോജിൻ ടി. ജോയി, കെ.ഉസ്മാൻ, നൗഷാദ് കാക്കവയൽ, എം.വി. സുരേന്ദ്രൻ, മഹേഷ്, ഉണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.