സുൽത്താൻ ബത്തേരി:വേനൽ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ പരക്കെ നാശനഷ്ടം. വടക്കനാട്, പച്ചാടി, വള്ളുവാടി, ചീരാൽ, താഴത്തുവയൽ,പൂതാടി എന്നിവിടങ്ങളിൽ കനത്ത കൃഷിനാശമുണ്ടായി. വാഴ, കമുക്, തെങ്ങ്, പച്ചക്കറി എന്നിവയാണ് നശിച്ചത്. കൂടുതൽ നഷ്ടം വാഴ കർഷകർക്കാണ് ലക്ഷക്കണക്കിന് രൂപയുടെ വാഴകളാണ് കാറ്റിൽ നിലം പൊത്തിയത്.
കഴിഞ്ഞ പ്രളയത്തിലും വാഴ കർഷകർക്ക് കനത്ത നഷ്ടം നേരിട്ടിരുന്നു. പിന്നീട് അവശേഷിച്ച വാഴകൾ വിളവെടുപ്പ് സീസണായപ്പോഴെക്കും വിലയുമില്ലാതായി. കഴിഞ്ഞ ദിവസമുണ്ടായ ശക്തിയായ കാറ്റിൽ കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നിലം പൊത്തിയത്.
കമുക് പൊട്ടി വീണ് കുപ്പാടിയിലെ ശ്രീനന്ദനത്തിൽ സന്തോഷ് കുമാറിന്റെ വീടിന് ചെറിയ കേട്പാട് സംഭവിച്ചു.