കൽപ്പറ്റ: ബാർബർ ഷോപ്പുകൾ തുറക്കാതിരിക്കുകയും തൊഴിലാളികളോട് വീടുകളിൽ പോയി മുടി വെട്ടാൻ പറയുകയും ചെയ്തതിലൂടെ രോഗം പകരാനുള്ള സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും ഈ നിർദ്ദേശം പിൻവലിക്കണമെന്നും കേരള സ്‌റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. തൊഴിലാളികൾ ആരും വീടുകളിൽ പോയി മുടി വെട്ടാൻ പാടില്ലെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. പൊതുജനങ്ങൾ തങ്ങൾക്ക് പരിചയമില്ലാത്ത ബാർബർമാരെ വീടുകളിലേക്ക് വിളിക്കരുതെന്നും, ഇതര സംസ്ഥാന ബാർബർ തൊഴിലാളികളെ കുറിച്ച് സംഘടനയ്ക്ക് കൂടുതൽ അറിവില്ലാത്തതിനാൽ രോഗം പകരാതിരിക്കാൻ പൊതുജനം ശ്രദ്ധിക്കണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.