mayaku
അറസ്റ്റിലായ മയക്കുമരുന്ന് സംഘം

വൈത്തിരി: വാടകവീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ആറംഗ മയക്കുമരുന്ന് സംഘത്തെ വൈത്തിരി എസ്.ഐ ജിതേഷും സംഘവും അറസ്റ്റ് ചെയ്തു. വയനാട് ജില്ലക്കാരായ കോട്ടത്തറ തുറവക്കൽ വീട്ടിൽ അബിൻമാത്യു (24), മലപ്പുറം കുറുമ്പലങ്കോട് കാഞ്ഞിപ്പറമ്പിൽ വീട്ടിൽ അനന്ദു (21), വൈത്തിരി അച്ചൂരാനം ഉദയമന്ദിരം വീട്ടിൽ വിഷ്ണുപ്രസാദ് (22), മലപ്പുറം മങ്കട സ്വദേശി ഉള്ളാട്ടുപാറ അഹമ്മദ് റാഫി (33), മേൽമുറി പുതുപ്പറമ്പിൽ വീട്ടിൽ പ്രിൻസ് (25), മഞ്ചേരി പുല്ലാട്ടിൽ വീട്ടിൽ ഷിയാസ് (24) എന്നിവരെയാണ് പിടികൂടിയത്.

ഇവരിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന 21 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും, ഏഴായിരം രൂപയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മൈസൂരിൽ നിന്ന് പച്ചക്കറി വണ്ടിയിലെത്തിച്ചതാണ് മയക്ക്മരുന്ന്.

വാടക വീട് കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി ചെറു പായ്ക്കറ്റുകളായി പൊതിയുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.