കൽപ്പറ്റ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിൽ 48 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത് 1,027 പേരാണ്. ഇതിൽ ആറു പേർ ആശുപത്രിയിലാണ്.

ഇന്നലെ 109 പേർ കൂടി നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ആകെ 12,864 പേർ ഇതിനികം നിരീക്ഷണത്തിൽ നിന്നു ഒഴിവായി. ഇതുവരെ പരിശോധനയ്ക്ക് അയച്ച 341 സാമ്പിളുകളിൽ 296 എണ്ണത്തിന്റെ ഫലം ലഭിച്ചു. 293 എണ്ണം നെഗറ്റീവാണ്. 44 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളിൽ 1,799 വാഹനങ്ങളിലായി എത്തിയ 2,860 പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി. ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.