aana
ആനക്കുട്ടി ചെരിഞ്ഞ നിലയിൽ

പുൽപ്പള്ളി: പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉദയക്കര റിസർവ് വനത്തിൽ ചെരിഞ്ഞ ഒന്നര വയസ് പ്രായം മതിക്കുന്ന ആനക്കുട്ടി ചെരിഞ്ഞു.

ജഡത്തിനരികരിൽ കൂടി നിന്ന ആനകളെ ഒരു വിധത്തിൽ തുരത്തി ഓടിച്ച ശേഷം വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി. പരിസരത്ത് തന്നെ സംസ‌്കാരവും നടത്തി.

സൗത്ത് വയനാട് ഡി എഫ് ഒ പി. രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം ചെതലത്ത് റേഞ്ച് ഓഫീസർ ടി.ശശികുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ കുമാർ

സ്ഥലത്തെത്തിയിരുന്നു.