മാനന്തവാടി: കുറുവ ഡി.എം.സിയുടെ ചങ്ങാടം ഉപയോഗിച്ച് മീൻപിടുത്തം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആരോപണ വിധേയരെ പുറത്ത് നിർത്തി അന്വേഷണം നടത്തണമെന്നും സി.പി.ഐ മാനന്തവാടി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. 24 മണിക്കൂറും സെക്യൂരിറ്റിയും സി.സി ക്യാമറയും ഉള്ള സ്ഥലത്താണ് വിനോദസഞ്ചാര വകുപ്പിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് ജീവനക്കാരൻ തന്നെ മീൻപിടുത്തം നടത്തിയത്. കുറുവ ദ്വീപിനുള്ളിൽ രാത്രികാലങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ മൃഗവേട്ടയും വ്യാജവാറ്റും നടക്കുന്നതായും ആരോപണമുണ്ട്. ലോക് ഡൗണിനെ തുടർന്ന് ചങ്ങാട സർവീസ് നിർത്തിയിരിക്കുകയാണ്.
സി സി ക്യാമറ ഇടിമിന്നൽ സമയത്ത് ഓഫ് ചെയ്യാറുണ്ടെന്നും നിരവധി ജീവനക്കാരൻ ചങ്ങാടത്തിൽ മീൻ പിടിച്ചതായി പ്രദേശവാസികൾ ഫോണിൽ പരാതി പറഞ്ഞതായും കുറുവ ഡിഎം.സി മാനേജർ പറയുന്നുണ്ട്.
സി.പി.ഐ ലോക്കൽ കമ്മറ്റി യോഗത്തിൽ കെ.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.സജീവൻ, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ശോഭരാജൻ, എം.ബാലകൃഷ്ണൻ, ശശി മുട്ടങ്കര, ഷിലാ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.